Thursday, May 14, 2009

മാങ്ങക്കറി

മാങ്ങക്കറി. ഷെഫ് : മോളി ജോര്‍ജ്ജ്

പച്ച മുവാണ്ടന്‍ മാങ്ങ - 3
(അല്ലെങ്കില്‍ പുളി കുറഞ്ഞ മറ്റു മാങ്ങ)

തേങ്ങ ഒരുവിധം വലുത് - 1

ചെറിയ ഉള്ളി - 100 ഗ്രാം

ഇഞ്ചി ഒരു ചെറിയ കഷണം

പച്ചമുളക് വലുത് - 6

മല്ലിപ്പൊടി - 2 ടീ സ്പൂണ്‍

മഞ്ഞള്‍പൊടി - 0.5 ടീ സ്പൂണ്‍

മുളകുപൊടി - 1.5 ടീ സ്പൂണ്‍

കറിവേപ്പില ....... ആവശ്യത്തിന്

വെളിച്ചെണ്ണ................- 1.5 ടേബിള്‍ സ്പൂണ്‍

കടുക്.......................- 2 ടീ സ്പൂണ്‍

മാങ്ങ തൊലി കളഞ്ഞ് കനം കുറഞ്ഞ കഷണങ്ങളാക്കി അരിയുക. തേങ്ങ ചുരണ്ടി പിഴിഞ്ഞ് അര കപ്പ് ഒന്നാം പാലും രണ്ടര കപ്പ് രണ്ടാം പാലും എടുക്കുക. ഉള്ളി, പച്ചമുളക്, ഇഞ്ചി ഇവ അരിഞ്ഞതും മാങ്ങയും കറിവേപ്പിലയും മറ്റു പൊടികളും രണ്ടാം പാലില്‍ ചേര്‍ത്ത് വേവിക്കുക. വേവുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ത്ത് വാങ്ങുക. എണ്ണയില്‍ കടുക് താളിക്കുക. ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക.